ന്യൂഡൽഹി: നാവികസേന മേധാവിയായി അഡ്മിറല്‍ ആര്. ഹരികുമാര്‍ ചുമതലയേറ്റു. ഇന്ന് രാവിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് അദ്ദേഹം സ്ഥാനമേറ്റത്. തിരുവനന്തപുരം പട്ടം സ്വദേശിയാണ്. നാവികസേന മേധാവിയാകുന്ന ആദ്യമലയാളിയാണ് ഹരികുമാര്‍.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
അഡ്മിറല്‍ കരംബീര്‍ സിംഗില്‍ നിന്നാണ് അദ്ദേഹം ചുമതലയേറ്റത്. 1983ലാണ് അദ്ദേഹം ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായത്. നാവികസേനയുടെ 25-ാമത് മേധാവിയാണ് ഹരികുമാര്‍. 2024 ഏപ്രില്‍ വരെയാണ് കാലാവധി. ചടങ്ങില്‍ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കെടുത്തു.
ഹരികുമാറിന് പരം വിശിഷ്ട സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ ലഭിച്ചിട്ടുണ്ട്. ഐഎൻഎസ് നിശാങ്ക്, ഐഎൻഎസ് കോറ, ഐഎൻഎസ് വിരാട് എന്നീ നാവികസേന കപ്പലുകളുടെ തലവനായും പ്രവർത്തിച്ചിട്ടുണ്ട്.

